ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ പരിഹാസവുമായി വീണ്ടും ശശി തരൂർ എം.പി. സർക്കാർ ഖജനാവിലേക്ക് വരുമാനം വേണമെങ്കിൽ എം.എൽ.എമാരെ പണം നൽകി ചാക്കിട്ടു പിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ കേന്ദ്ര സർക്കാറിനെ പരിഹാസ രൂപേണ ഉപദേശിച്ചു. രാജ്യത്ത് ഇന്ധനവില ഗണ്യമായി വർധിപ്പിക്കുന്നതിന് പകരമായി ഈ വഴി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
‘വരുമാനത്തിനായി സര്‍ക്കാര്‍ വളരെയധികം ആഗ്രഹിക്കുകയാണെങ്കിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന പശ്ചാത്തലത്തിൽ അതിന് ജി.എസ്.ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?' -ഇങ്ങനെയായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
മധ്യപ്രദേശിലും രാജസ്ഥാനിലും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തിയാണ് ശശി തരൂരിെൻറ കുറിക്കുകൊള്ളുന്ന ട്വീറ്റ്. രാജസ്ഥാനിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസ് എം.എൽ.എമാർക്ക് കൂറുമാറാൻ പണം നൽകിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. മധ്യപ്രദേശിൽ നിരവധി കോൺഗ്രസ് എം.എൽ.എമാരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
If the government is so desperate for revenue, instead of taxing our petrol & diesel at 32 rupees a litre, couldn’t they make much more money imposing GST on the rising purchase price of MLAs?
— Shashi Tharoor (@ShashiTharoor) July 22, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.