ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയം ഷി -ബോക്സ് എന്ന ഓണ്‍ലൈന്‍ പരാതി മാനേജ്മെൻറ് സംവിധാനം ഏർപ്പെടുത്തുന്നു. സർക്കാർ/ സ്വകാര്യ മേഖലകളിലെ വനിത ജീവനക്കാര്‍ക്ക് ഇതിലൂടെ പരാതികള്‍ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര വനിത-ശിശുവികസന സഹമന്ത്രി ഡോ. വീരേന്ദ്ര കുമാർ രാജ്യസഭയിൽ വ്യക്തമാക്കി.
കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇേൻറണൽ കംപ്ലയിൻറ്സ് കമ്മിറ്റികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.