നാഗ്പൂർ: വിചിത്രമായ മോഷണ ആരോപണവുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. ഹൃദയം മോഷണം പോയെന്ന് കാട്ടിയാണ് ന ാഗ്പൂർ സ്വദേശി പൊലീസിനെ സമീപിച്ചത്. പരാതി കേട്ട് കുഴഞ്ഞ പൊലീസിനോട് എത്രയും പെട്ടെന്ന് അത് തിരിച്ചെ ടുത്ത് തരണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകി.
സാധനങ്ങൾ കളവ് പോയതിന് പല തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയ മോഷണവുമായി ബന്ധപ്പെട്ട് ആദ്യമായി പരാതി കേട്ട പൊലീസ് ഉന്നത ഉദ്യോഗസ്ഥരോട് ഉപദേശം തേടി. അവർ യുവാവുമായി ദീർഘ സംഭാഷണം നടത്തി ഹൃദയം വീണ്ടെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. പരാതി സ്വീകരിക്കില്ലെന്നറിഞ്ഞതോടെ യുവാവ് നിരാശനായി മടങ്ങുകയും ചെയ്തു.
നാഗ്പൂർ പൊലീസ് സ്റ്റേഷനിൽ 82 ലക്ഷം രൂപയോളം മൂല്യമുള്ള മോഷണ വസ്തുക്കൾ ഉടമകൾക്ക് തിരിച്ചു നൽകുന്ന പരിപാടിക്കിടെ പൊലീസ് കമീഷ്ണർ ഭൂഷൻ കുമാറാണ് രസകരമായ അനുഭവം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.