അവൾക്ക് വേണ്ടത് 10 കോടിയാണ് -ബലാത്സംഗക്കേസിൽ ഭാര്യ പരാതി നൽകിയതിനെ കുറിച്ച് കോൺഗ്രസ് എം.എൽ.എ

ഭോപാൽ: ഭാര്യയുടെ പരാതിയിൽ മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന ഉമങ് സിങ്ധറിനെതിരെ കേസെടുത്തു. ബലാത്സംഗവും ഗാർഹിക പീഡനവും ആരോപിച്ചാണ് ഭാര്യ എം.എൽ.എക്കെതിരെ പരാതി നൽകിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് എം.എൽ.എയുടെ വാദം. സോണിയ ഭരദ്വാജിന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്നും ഭാര്യ ആരോപിക്കുന്നുണ്ട്. എന്നാൽ ഭാര്യയുടെത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പരിപാടിയാണെന്നാണ് ഉമങ് സിങ്ധറുടെ വാദം.

കള്ളകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 കോടി ആവശ്യപ്പെട്ടു എന്നു കാണിച്ച് നവംബർ രണ്ടിന് എം.എൽ.എ കേസ് ഫയൽ ചെയ്തിരുന്നു. എം.എൽ.എക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നുവെനാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നതോത്തം മിശ്രയുടെ പരിഹാസം.

'' വിവാഹം കഴിച്ചുവെന്നതിന്റെ ബലത്തിൽ എം.എൽ.എ ബലാത്സംഗം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കാണിച്ചാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി ഭാര്യമാരുണ്ടായിരുന്നു എം.എൽ.എക്ക് എന്നാണ് പൊലീസ് പറയുന്നത്. എം.എൽ.എക്കെതിരെ നൂഗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.''-ആഭ്യന്തര മന്ത്രി പറഞ്ഞു.

Tags:    
News Summary - She wanted 10 crores": madhya pradesh congress MLA on wife's rape charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.