ന്യൂഡൽഹി: കശ്മീരിൽ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കണമെങ്കിൽ വിട്ടുവീഴ്ചക്കു തയാറാകണമെന്നും അതിനാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ശഹ്ല റാഷിദ്. കശ്മീരിെലത്തുേമ്പാൾ ഇന്ത്യൻ നിയമം മാറുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ അടിച്ചമർത്തി ബ്ലോക്ക് െഡവലപ്മെൻറ് കൗൺസിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആക്ടിവിസ്റ്റായി തുടരുമെന്ന് ശഹ്ല വ്യക്തമാക്കി. ജെ.എൻ.യു വിദ്യാർഥി യൂനിയനിലൂടെ ഉയർന്നുവന്ന ശഹ്ല കഴിഞ്ഞ മാർച്ചിലാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ഷാ ഫൈസലിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ജമ്മു-കശ്മീര്‍ പീപ്ള്‍സ് പാര്‍ട്ടിയില്‍ ചേർന്നത്.
സംസ്ഥാനത്തെ ജനങ്ങൾ രണ്ടുമാസമായി തടങ്കലിലാണ്. ആശയ വിനിമയ സംവിധാനങ്ങൾ ലഭിക്കുന്നില്ല. ആശുപത്രി സംവിധാനങ്ങൾ പോലും ലഭ്യമല്ല. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത് തുടരുന്നു. ഇതിനിടയിലാണ് തെരെഞ്ഞടുപ്പ്. ഇത്തരമൊരു സാഹചര്യത്തിൽ എെൻറ നിലപാട് വ്യക്തമാക്കേണ്ടത് ധാർമിക ഉത്തരവാദിത്തമാണെന്നും ശഹ്ല വ്യക്തമാക്കി. സംസ്ഥാനത്തതിെൻറ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പോരാട്ടം തുടരുെമന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, ജമ്മു-കശ്മീരിൽ ബുധനാഴ്ച കോളജുകൾ തുറന്നെങ്കിലും വിദ്യാർഥികൾ എത്തിയില്ല. സ്കൂളുകൾ ഒക്ടോബർ മൂന്നിനും കോളജുകൾ ഒമ്പതിനും തുറക്കുമെന്ന് കശ്മീർ ഡിവിഷനൽ കമീഷണർ ബഷീർ ഖാൻ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.