ന്യൂ ഡൽഹി: കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരം ബംഗ്ലദേശ് രാഷ്ട്ര പിതാവ് മുജീബു റഹ്മാനും പതിറ്റാണ്ടുകളോളം ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിനും. ആദ്യമായാണ് മരണാനന്തര ആദരമായി രണ്ടു പേർക്ക് ഒരേ സമയം ഗാന്ധി പുരസ്കാരം സമ്മാനിക്കുന്നത്.
പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ രാജ്യം ഭരിച്ച ഭരണാധികാരികളിലൊരാളാണ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്. യുദ്ധമുഖത്തായിരുന്ന ഇറാനും യു.എസിനുമിടയിലെ സമാധാന ചർച്ചകൾക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായ സുൽത്താൻ ഖാബൂസ് അറബ് ലോകത്ത് സുസമ്മതനായിരുന്നു.
മാർച്ച് 26ന് ബംഗ്ലദേശ് ദേശീയദിനാഘോഷ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് മുജീബു റഹ്മാന് ആദരം നൽകുന്നത്. ഒരു കോടി രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.