ബസവ

ഗുണ്ടൽപേട്ടിലും കടുവ ഒരാളെ കൊന്നുതിന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ

ഗൂഡല്ലൂർ: വയനാടിന് പിന്നാലെ ഗുണ്ടൽപേട്ടിലും കടു​വ ഒരാളെ കൊന്നുതിന്നു. ബന്ദിപ്പൂർ വനത്തിലെ മംഗളയ്ക്ക് സമീപം ഗോട്ട് വാലിയിൽ താമസിക്കുന്ന ബസവ (54)യാണ് ​കൊല്ല​പ്പെട്ടത്.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ അർദ്ധബന്ധ ദേവ കുന്ദകെരെ സോണിലെ വീരേശ്വര ഗുഡ്ഡയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ബസവ ആടുകളെ മേയ്ക്കാൻ കാട്ടിലേക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ താഴ്വരയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വീരേശ്വര ഗുഡ്ഡയിൽ പാതിഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൂന്നുദിവസം മുമ്പാണ് വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ യു​വാ​വ് കൊല്ല​പ്പെട്ടത്. വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ആ​ണ് ക​ടു​വ കൊ​ന്ന് പാ​തി തിന്നത്. ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യ​താ​യി​രു​ന്നു പ്ര​ജീ​ഷ്. വൈ​കുന്നേരമായിട്ടും കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍വാ​സി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

​സംഭവം നടന്ന് മൂന്നുദിവസമായിട്ടും നരഭോജി ക​ടു​വയെ കണ്ടെത്താനായിട്ടില്ല. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Shepherd killed by tiger in Bandipur forest, half-eaten body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.