ന്യൂഡൽഹി: ബാബരി ഭൂമി തർക്കവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി മുസ്ലിം വിഭാഗത്തിന് നൽകിയ ഭൂമി രാമക്ഷേത് ര നിർമാണത്തിന് ഹിന്ദു വിഭാഗത്തിന് വിട്ടുനൽകാൻ തയാറാണെന്ന് ശിയ വഖഫ് ബോർഡ്. 2.77 ഏക്കർ ഭൂമി മൂന്നായി ഭാഗിച്ച ് അതിലൊരു ഭാഗമാണ് മുസ്ലിം വിഭാഗത്തിന് കോടതി നൽകിയിരുന്നത്. ബാബറിെൻറ സേനാധിപനായിരുന്ന മിർബാഖിയാണ് ബാബരി പള്ളിയുടെ ആദ്യ മുതവല്ലി (പരിപാലകൻ) എന്നും മിർബാഖി ശിയ വിഭാഗക്കാരനായിരുന്നുവെന്നും ശിയാ ബോർഡിനുവേണ്ടി ഹാജരായ എം.സി ധിൻഗ്ര വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് മുമ്പാകെ ഹിന്ദു വിഭാഗത്തിൻറ വാദങ്ങൾ പൂർത്തിയായ ശേഷമാണ്, ശിയ വിഭാഗത്തിെൻറ വാദം തുടങ്ങിയത്. തങ്ങൾ ഹിന്ദു വിഭാഗത്തെ പിന്തുണക്കുന്നുവെന്നും ശിയ അഭിഭാഷകൻ വ്യക്തമാക്കി. ബാബരി ഭൂമി മൂന്നായി വിഭജിച്ച ഹൈകോടതി അതിൽ ഒന്നു നൽകിയത് മുസ്ലിംകൾക്കാണെന്നും സുന്നി വഖഫ് ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബരി പള്ളി ശിയ വഖഫ് സ്വത്തായതിനാൽ തങ്ങൾ ഇതു വിട്ടുനൽകാൻ തയാറാണെന്നും ധിൻഗ്ര വാദിച്ചു. 1936 വരെ തങ്ങളുടെ കീഴിലായിരുന്ന ബാബരി പള്ളി, സുന്നി ഇമാമിനെ വെച്ചുവെന്ന ചെറിയ കാരണത്താൽ 1946ൽ ശിയ വിഭാഗത്തിനു നഷ്ടമായതാണ്. തങ്ങൾക്ക് നോട്ടീസ് പോലും നൽകാതെ സുന്നി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നുവെന്നും ശിയ വിഭാഗം അഭിഭാഷകൻ വാദിച്ചു.
ഇതെല്ലാം തങ്ങൾ പരിശോധിക്കണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച സുപ്രീംകോടതി ബെഞ്ച്, 70 വർഷം മുമ്പുള്ള ഒരു കോടതി ഉത്തരവ് ചോദ്യം ചെയ്യുകയാണ് താങ്കൾ എന്നും കൂട്ടിച്ചേർത്തു.
നേരത്തെ, അഖില ഭാരതീയ ശ്രീരാം ജന്മഭൂമി പുനരുത്ഥാൻ സമിതിയുടെ അഭിഭാഷകൻ വാദം പൂർത്തിയാക്കി. സെപ്റ്റംബർ രണ്ടിന് മുസ്ലിം വിഭാഗത്തിെൻറ വാദങ്ങൾ അവതരിപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.