ന്യൂഡൽഹി: ഝാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷൻ ഷിബു സോറനെതിരായ ലോക്പാൽ നടപടികളിൽ ഇടപെടാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. ലോക്പാൽ നടപടികളെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി നൽകിയ ഹരജി പരിഗണിക്കാനുള്ള സമയമല്ലിതെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പറഞ്ഞു.
ഝാർഖണ്ഡിലെ ഗോഡ്ഡ സീറ്റിൽനിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബു സോറനെതിരായ ലോക്പാൽ നടപടി സ്വീകരിച്ചത്.
ഷിബു സോറനും കുടുംബാംഗങ്ങളും പൊതുഖജനാവ് ദുരുപയോഗം ചെയ്ത് വൻതോതിൽ സ്വത്തുക്കൾ സമ്പാദിച്ചെന്നും കടുത്ത അഴിമതി നടത്തിയെന്നുമാണ് 2020 ആഗസ്റ്റിൽ നൽകിയ പരാതിയിൽ ദുബെ ആരോപിച്ചത്.
തനിക്കെതിരായ കേസ് ദുരുദ്ദേശ്യപരവും രാഷ്ട്രീയപ്രേരിതവുമാണെന്നും സോറൻ ഹൈകോടതിയിൽ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.