ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ 20 ദിവസത്തിനകം തകരും -സഞ്ജയ് റാവുത്ത്

ന്യൂഡൽഹി: ഏക്നാഥ് ഷിൻഡെ നയിക്കുന്ന മഹാരാഷ്ട്ര സർക്കാറിന്‍റെ അവസാനം അടുത്തെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്ത 20 ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാർ പൊളിയുമെന്നും സഞ്ജയ് പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ വിധിയാണ് ബി.ജെ.പി ശിവസേന സർക്കാറിന്റെ ജീവൻ നീട്ടിയതെന്നും അല്ലെങ്കിൽ ഫെബ്രുവരിയിലെ ഇത് തകരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ സർക്കാറിന്റെ അവസാനം അടുത്തു കഴിഞ്ഞു. തിയതി മാത്രമേ ഇനി പറയേണ്ടതുള്ളൂ. ഫെബ്രുവരിയിൽ തന്നെ ഷിൻഡെ സർക്കാർ പൊളിയുമെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ, സുപ്രീം കോടതിയുടെ വിധി വരാൻ കാലതാമസം വന്നതിനാലാണ് ഇത്രയും നീണ്ടുപോയത്. അടുത്ത 15 - 20 ദിവസങ്ങൾക്കുള്ളിൽ ഷിൻഡെ സർക്കാർ നിലംപൊത്തും -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താക്കറെ നേതൃത്വത്തിനെതിരെ പ്രവർത്തിച്ച 16 ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കണമെന്നതുൾപ്പെടെ ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതിയുടെ തീർപ്പുകാത്തിരിക്കുന്നതിനെ പരാമർശിച്ചായിരുന്നു സഞ്ജയ് റാവത്തിന്‍റെ വിമർശനം.

Tags:    
News Summary - Shinde-Fadnavis government will collapse within 20 days - Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.