ചണ്ഡിഗഢ്: പഞ്ചാബിലെ മോഗയിൽ ശിരോമണി അകാലി ദൾ പരിപാടിയിലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് നേരെ ലാത്തിച്ചാർജ്, ജലപീരങ്കി.പാർട്ടി നേതാവ് സുഖ്ബിർ സിങ് ബാദൽ സംസാരിക്കുേമ്പാഴായിരുന്നു സംഭവം. സമരക്കാർ തങ്ങൾക്ക് നേരെ കല്ലെറിെഞ്ഞന്നും ബാരിക്കേഡുകൾ തകർത്തെന്നും പൊലീസ് ആരോപിച്ചു. എന്നാൽ, പ്രതിഷേധം നടത്തിയത് കർഷകർ അല്ലെന്നും കോൺഗ്രസ്, ആം ആദ്മി പാർട്ടി അനുഭാവികളാണ് പ്രശ്നമുണ്ടാക്കിയതെന്നും അകാലി ദൾ പറഞ്ഞു.
നാല് സമരക്കാർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബാദലിനോട് പ്രശ്നങ്ങൾ ഉന്നയിക്കാൻ ചെന്ന തങ്ങളെ പൊലീസ് തടയുകയായിരുന്നുവെന്ന് കർഷകരും ആരോപിച്ചു. ഹോഷിയാർപുരിലെ ജില്ലാ പരിഷത് ചൗകിലും കർഷകർ പ്രതിഷേധമുയർത്തി. കേന്ദ്രസർക്കാറിെൻറ വിവാദ കർഷക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി സോം പ്രകാശിെൻറ പൊതുയോഗത്തിനടുത്തായിരുന്നു കർഷകരുടെ പ്രതിഷേധം. പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിൽ മന്ത്രി പൊതുജനങ്ങളിൽ നിന്ന് പരാതികൾ കേൾക്കുന്നതിനിടെയായിരുന്നു സംഭവം. കർഷകരെ പൊലീസ് ബാരിക്കേഡ് ഉയർത്തി തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.