മഹാരാഷ്​ട്ര: ബി.ജെ.പി ക​ുതിരക്കച്ചവടം നടത്തുന്നുവെന്ന്​ ശിവസേന

മുംബൈ: മഹാരാഷ്​ട്രയിൽ സഖ്യം സംബന്ധിച്ച അനിശ്​ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന ്ന ആരോപണവുമായി ശിവസേന. ബി.ജെ.പി തങ്ങളു​െട എം.എൽ.എമാരെ പണവും സ്വാധീനവും ഉപയോഗിച്ച്​ വശത്താക്കാൻ ശ്രമിക്കുന്നുവെന്നാണ്​ സേനയുടെ ആരോപണം. പാർട്ടി പത്രമായ സാമ്​നയുടെ മുഖപ്രസംഗത്തിലൂടെയാണ്​ സേന ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്​.

സേനാ എം.എൽ.എമാരെ സ്വാധീനിക്കാൻ ചിലർ പണവും അധികാരവും ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തികളിലൂടെ സംസ്ഥാനത്തെ രാഷ്​ട്രീയ മൂല്യം ഇല്ലാതാക്കാൻ ശിവസേന ആരെയും അനുവദിക്കില്ലെന്നും മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.

പണത്തി​​െൻറ സ്വാധീനത്തോടെയാണ്​ സംസ്ഥാനത്ത്​ മുൻ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്​. എന്നാൽ കർഷകരെ സഹായിക്കുന്ന തരത്തിലുള്ള ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ട്​ തന്നെ മഹാരാഷ്​ട്രയിലെ കർഷകർക്ക്​ ശിവസേനയിൽ നിന്നുള്ള മുഖ്യമന്ത്രിയെയാണ്​ വേണ്ടതെന്നും സാമ്​നയിൽ പറയുന്നു.

ബി.ജെ.പി -ശിവസേന സീറ്റ്​ വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നിരിക്കെ ബി.ജെ.പി ഇന്ന്​ ഗവർണറെ കാണും. സഭാകാലവധി കഴിയുന്ന നവംബർ ഒമ്പതിന്​ മുമ്പ്​ ഇരു പാർട്ടികളും ധാരണയിലെത്തുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Shiv Sena accuses ally BJP of poaching MLAs - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.