ഒൗറംഗാബാദി​െൻറയും ഒസ്​മാനാബാദി​െൻറയും പേര്​ മാറ്റണമെന്ന്​ ശിവസേന

മുംബൈ: ഉത്തർപ്രദേശിന്​ പിന്നാലെ മഹാരാഷ്​​്ട്രയിലും നഗരങ്ങളുടെ പേര്​ മാറ്റാനുള്ള ആവശ്യം ശക്​തം. ശിവ സേനയാണ് മഹാരാഷ്​ട്രയിലെ പ്രശസ്​ത നഗരങ്ങളായ​ ഒൗറംഗാബാദി​​​​​െൻറയും ഒസ്​മാനാബാദി​​​​​െൻറയും പേര്​ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്​.

യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ​ ചരിത്ര പ്രധാന നഗരങ്ങളായ അലഹാബാദി​​​​​െൻറയും ഫൈസാബാദി​​​​​െൻറയും പേരുകൾ മാറ്റി പ്രയാഗ്​ രാജ്​, അയോധ്യ എന്നിങ്ങനെയാക്കിയിരുന്നു. ഇതുപോലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരുകൾ എന്ന്​ മാറ്റുമെന്ന്​ ശിവ സേന നേതാവ്​ സഞ്​ജയ്​ റാവത്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസിനോട്​ ചോദിച്ചു.

ഒൗറംഗാബാദ്​ സാംഭാജി നഗറെന്നും ഒസ്​മാനാബാദ്​ ധരശിവ്​ നഗറെന്നുമാക്കി മാറ്റണമെന്നും റാവത്​ ആവ​ശ്യപ്പെട്ടു. അതേസമയം മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്നും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ ആവശ്യം പരിഗണിക്കാതിരുന്നതാണെന്നും ശിവസേന നേതാവ് മനീഷ കായന്ദേ ആരോപിച്ചു.

Tags:    
News Summary - Shiv Sena Dares Maharashtra CM over changing names of Aurangabad And Osmanabad-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.