കൊലപാതകത്തിന് തൊട്ടുമുൻപ് ഫേസ്ബുക്ക് ലൈവിനിടെ മൗറിസ് നൊരോഞയും അഭിഷേക് ഘോസാൽക്കറും 

ശിവസേന നേതാവിനെ ​ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു; പ്രതിയും ജീവനൊടുക്കി

മുംബൈ: ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവും മുൻ നഗരസഭാംഗവുമായ യുവാവിനെ  ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു. അഭിഷേക് ഘോസാൽക്കറാണ് വെടിയേറ്റ് മരിച്ചത്. ഉദ്ധവ് പക്ഷ മുൻ എം.എൽ.എ വിനോദ് ഘോസാൽക്കറുടെ മകനാണ്. അഭിഷേകിനെ വെടിവെച്ച മൗറിസ് നൊരോഞ സ്വയം വെടിവെച്ചു മരിച്ചു.

ഇരുവരും തമ്മിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം. ഇരുവരും തമ്മിലെ പ്രശ്നം ഈയിടെ പരിഹരിക്കുകയും വ്യാഴാഴ്ച മൗറിസ് നൊരോഞ സാരി വിതരണ ചടങ്ങിന് അഭിഷേകിനെ തന്റെ ഓഫിസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ശേഷമാണ് അഭിഷേകിനു നേരെ വെടിയുതിർത്തത്. ഇരുവരെയും ദഹിസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉല്ലാസ് നഗറിൽ പൊലീസ് സ്റ്റേഷനകത്തുവെച്ച് ബി.ജെ.പി എം.എൽ.എ ഗണപത് ഗെയിക്വാദ് ഏകനാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവിനെ വെടിവെച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ അക്രമവും ആത്മഹത്യയും.


Tags:    
News Summary - Shiv Sena leader shot dead in Mumbai during Facebook live, shooter kills self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.