കേന്ദ്രസർക്കാർ ഇടപ്പെട്ടു; ശിവസേന എം.പിയുടെ യാത്രാവിലക്ക്​ നീക്കി

ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദി​െൻറ യാത്ര നിരോധനം എയർ ഇന്ത്യ നീക്കി. രണ്ടാഴ്ചയായി ഗെയ്ക്വാദിന് എയർ ഇന്ത്യയിൽ വിലക്ക് മൂലം യാത്രം ചെയ്യാൻ സാധിച്ചിരുന്നില്ല. വ്യോമയാന മന്ത്രാലയത്തിൽ നിന്ന്  ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് എയർ ഇന്ത്യ എം.പിയുടെ വിലക്ക് നീക്കിയതെന്നാണ് റിപ്പോർട്ടുകൾ.

വ്യോമയാന മന്ത്രാലയത്തി​െൻറ നിർദ്ദേശത്തെ തുടർന്ന് രവീന്ദ്ര ഗെയ്ക്വാദി​െൻറ വിലക്ക് നീക്കുകയാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.  ഇന്ന് പാർലമ​െൻറി​െൻറ ശൂന്യവേളയിൽ ഗെയ്ക്വാദ് സംഭവത്തെ കുറിച്ച് വിവരിച്ചിരുന്നു. എയർ ഇന്ത്യ ജീവനക്കാരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് ഗെയ്ക്വാദ് പറഞ്ഞു. താൻ ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷം എയർ ഇന്ത്യ ജീവനക്കാരനോട് പരാതി എഴുതാനുള്ള പുസ്തകം ആവശ്യപ്പെട്ടു. ഉടൻ തന്നെ അഞ്ചോളം വരുന്ന എയർ ഇന്ത്യ ജീവനക്കാർ തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. താനൊരു രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞപ്പോൾ മോദിയൊന്നുമല്ലല്ലോ എന്ന ചോദ്യമാണ്  ജീവനക്കാരിൽ നിന്ന് ഉണ്ടായതെന്നും എം.പി പറഞ്ഞു.

കഴിഞ്ഞ മാസമാണ് എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചതിനെ തുടർന്ന് ഗെയ്ക്വാദിന് വിമാന കമ്പനി വിലക്കേർപ്പെടുത്തിയത്. വിലക്കിനെതിരെ ശക്തമായ ഭാഷയിലാണ് ശിവസേന എം.പിമാർ പ്രതികരിച്ചത്. ഗെയ്ക്വാദിന് വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഒരു വിമാനവും മുംബൈയിൽ നിന്ന് പറക്കാൻ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. 

Tags:    
News Summary - Shiv Sena MP Gaikwad Can Fly Air India Again, Ban Lifted After Govt Intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.