മുംബൈ: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ മഹാരാഷ്ട്രയിൽനിന്ന് എട്ടു പേർ. ഒന്നാം മന്ത്രിസഭയിലെ അംഗങ്ങളായ ിരുന്ന നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, ആർ.പി.െഎ-എ അധ്യക്ഷൻ രാംദാസ് അത്താവാലെ എന്നിവർക്കൊപ്പ ം പുതുമുഖങ്ങളായി മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തിയ േകരളത്തിലെ ബി.ജെ.പി നേതാവ് വി. മുരളീധരൻ, അകോലയിൽ പ് രകാശ് അംബേദ്കറെ തോൽപിച്ച സഞ്ജയ് ധോത്രെ, ശിവസേനയുടെ അരവിന്ദ് സാവന്ത് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ റാവു സാഹെബ് ദൻവെയും മന്ത്രിസഭയിൽ ഇടംനേടി. ഇവരിൽ ഗഡ്കരിയും സാവന്തും ദൻവെയും ഒഴിച്ചുള്ളവർ രാജ്യസഭാംഗങ്ങളാണ്.
നിതിൻ ഗഡ്കരി: 95ൽ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായ ഗഡ്കരി 2009ൽ ബി.ജെ.പി ദേശീയാധ്യക്ഷൻ ആയതോടെയാണ് ശ്രദ്ധനേടുന്നത്. 2013 വരെയായിരുന്നു ദേശീയാധ്യക്ഷ പദവി. 2014ൽ 2.48 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് വിജയം. 80കളുടെ ആദ്യത്തിൽ കന്നി മത്സരത്തിൽ തോറ്റ ഗഡ്കരി പിന്നീട് സംസ്ഥാന നിയമസഭ കൗൺസിൽ വഴി മഹാരാഷ്ട്ര നിയമസഭയിൽ എത്തി. കഴിഞ്ഞതവണ മോദി മന്ത്രിസഭയിൽ ഗതാഗത, ജലവിഭവ, ഷിപ്പിങ് മന്ത്രി പദങ്ങൾ വാണു.
പീയൂഷ് ഗോയൽ: ബി.ജെ.പി നേതാക്കളായ വേദ് പ്രകാശ് ഗോയൽ, ചന്ദ്രകാന്ത ഗോയൽ ദമ്പതികളുടെ ബാങ്കറായ മകൻ. ആദ്യ മോദി മന്ത്രിസഭയിൽ ഉൗർജം, കൽകരി, ഖനന വകുപ്പുകൾ ഭരിച്ചു. ഇടക്ക് റെയിൽവേ, ധനകാര്യ വകുപ്പുകളും കൈകാര്യം ചെയ്തു. രാജ്യസഭയിലൂടെ പാർലമെൻറിൽ എത്തി.
പ്രകാശ് ജാവദേക്കർ: 2014 മുതൽ മധ്യപ്രദേശ് വഴി രാജ്യസഭയിൽ. ഒന്നാം മോദി മന്ത്രിസഭയിൽ മാനവവിഭവ ശേഷിയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. വാർത്ത വിനിമയ വകുപ്പും ഇടക്ക് കൈയാളി.
റാവുസാഹെബ് ദൻവെ: സർപഞ്ചിൽനിന്ന് തുടങ്ങി കേന്ദ്രമന്ത്രി പദംവരെ മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. ആദ്യ മോദി മന്ത്രിസഭയിൽ 2015 വരെ ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായിരുന്നു. ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയതോടെ അദ്ദേഹത്തിന് പകരക്കാരനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഏറ്റ് തിരിച്ചുവരികയായിരുന്നു.
അരവിന്ദ് സാവന്ത്: ശിവസേനയുടെ ടെലഫോൺ മേഖല യൂനിയൻ നേതാവ്. സമ്പന്നരുടെ മണ്ഡലമായ മുംബൈ സൗത്തിൽനിന്ന് രണ്ടാംവട്ടം ലോക്സഭയിൽ എത്തുന്ന സാവന്ത് ആദ്യമായാണ് മന്ത്രിയാകുന്നത്. രാംദാസ് അത്താവാലെ: ദലിത് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ-എയുടെ അധ്യക്ഷൻ. 2014ൽ കോൺഗ്രസ് സഖ്യംവിട്ട് ബി.ജെ.പിയുമായി സഖ്യത്തിലായി. ഒന്നാം മന്ത്രിസഭയിൽ സാമൂഹിക ക്ഷേമ വകുപ്പ് സഹമന്ത്രി. രാജ്യസഭയിലൂടെയാണ് സഭയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.