ഷിൻഡെ പക്ഷം യഥാർഥ ശിവസേന; കനത്ത തിരിച്ചടി നേരിട്ട് ഉദ്ദവ് താക്കറെ

ന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേന എന്ന അവകാശവാദത്തിൽ ഉദ്ദവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. ഏക്നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേന എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ശിവസേന എന്ന പേരും പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ ഷിൻഡെ പക്ഷത്തിന് കമീഷൻ അനുമതി നൽകി.

വിമത എം.എൽ.എമാരുടെ സഹായത്തോടെ ഉദ്ദവ് താക്കറെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു. 55ൽ 40 ​എം.​എ​ൽ.​എ​മാ​രും 18ൽ 12 ​എം.​പി​മാ​രു​മാ​യി ചേ​ർ​ന്ന്​ ഷി​ൻ​ഡെ ശി​വ​സേ​ന​യെ പി​ള​ർ​ത്തി​യ​ത്. ഇതിന് പിന്നാലെയാണ് ശിവസേനയെ പിടിക്കാനുള്ള നീക്കം ഷിൻഡെ-ഉദ്ദവ് വിഭാഗങ്ങൾ തുടങ്ങിയത്.

തുടർന്ന് ഭൂരിപക്ഷ പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദവുമായി ഷിൻഡെ വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പിന്നാലെ അവകാശവാദവുമായി ഉദ്ദവ് വിഭാഗവും കമീഷന്‍റെ മുമ്പാകെ എത്തി. ഇതോടെ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക പേ​രും ചി​ഹ്ന​വും മ​ര​വി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഇ​രു​പ​ക്ഷ​ത്തി​നും വേ​റെ വേ​റെ ചി​ഹ്ന​ങ്ങ​ളും പേ​രും അ​നു​വ​ദി​ച്ചി​രു​ന്നു.

ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉ​ദ്ധ​വ്​ പ​ക്ഷ​ത്തി​ന്​ ദീ​പ​ശി​ഖ ചി​ഹ്ന​മാ​യും 'ശി​വ​സേ​ന ഉ​ദ്ധ​വ്​ ബാ​ലെ​സാ​ഹെ​ബ് താ​ക്ക​റെ' പേ​രാ​യും അ​നു​വ​ദി​ച്ച ക​മീ​ഷ​ൻ ഷി​ൻ​ഡെ പ​ക്ഷ​ത്തി​ന്​ 'വാ​ളും പ​രി​ച​യും' ചി​ഹ്ന​മാ​യും 'ബാ​ല​സാ​ഹെ​ബാം​ചി ശി​വ​സേ​ന' പേ​രാ​യു​മാ​ണ്​ അ​നു​വ​ദി​ച്ച​ത്.

ശിവസേന എന്ന പേരിൽ ഏക്നാഥ് ഷിൻഡെ അവകാശവാദം ഉന്നയിക്കുമ്പോൾ തങ്ങളാണ് യഥാർഥ ശിവസേനയെന്ന് ഉദ്ദവ് താക്കറെ തെരഞ്ഞെടുപ്പ് കമീഷന് മുമ്പിൽ ആവർത്തിച്ചത്. എന്നാൽ, 2018ൽ ശിവസേനയുടെ ഭരണഘടന മാറ്റിയത് നിയമവിരുദ്ധമാണെന്ന് ഷിൻഡെയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചത്. എം.എൽ.എമാരായാലും എം.പിമാരായാലും പാർട്ടിയലെ അംഗങ്ങളായാലും ഭൂരിപക്ഷ പിന്തുണ ഷിൻഡെ വിഭാഗത്തിനാണെന്നും ജഠ്മലാനി ചൂണ്ടിക്കാട്ടി.

1985ലാ​ണ്​ ആ​ദ്യ​മാ​യി ശി​വ​സേ​ന ഛഗ​ൻ ഭു​ജ്​​ബ​ലി​ലൂ​ടെ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. അ​ന്ന്​ ന​ഗ​ര​ത്തി​ലെ മ​സ്ഗാ​വി​ൽ ജ​യി​ച്ച ഭു​ജ്​​ബ​ലി​ന്റെ ചി​ഹ്ന​മാ​യി​രു​ന്നു ദീ​പ​ശി​ഖ. ശി​വ​സേ​ന​യു​ടെ വ​ഴി​ത്തി​രി​വാ​യ ചി​ഹ്ന​മാ​ണ​ത്. 1989ലാ​ണ്​ അ​മ്പും വി​ല്ലും ശി​വ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. അ​തു​വ​രെ പ​ല ചി​ഹ്ന​ങ്ങ​ളി​ലാ​ണ്​ ശി​വ​സേ​ന മ​ത്സ​രി​ച്ച​ത്. 84ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റ്​ ചി​ഹ്ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ബി.​ജെ.​പി​യു​ടെ 'താ​മ​ര' ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ച​രി​ത്ര​വും ശി​വ​സേ​ന​ക്കു​ണ്ട്.

അം​ഗീ​ക​രി​ക്കി​ല്ല; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും -ഉ​ദ്ധ​വ്​

മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്റെ ഉ​ത്ത​ര​വ്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഏ​തു​ വി​ധേ​ന​യും മും​ബൈ ന​ഗ​ര​സ​ഭ പി​ടി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ നീ​ക്ക​ത്തി​ന്​ ക​മീ​ഷ​ൻ ഒ​ത്താ​ശ​ചെ​യ്യു​ക​യാ​ണെ​ന്നും ഉ​ദ്ധ​വ്​ താ​ക്ക​റെ. ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ ഉ​ദ്ധ​വ്,​ അ​മ്പും വി​ല്ലും മ​റ്റാ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം അ​വ​സാ​നി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ചെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണം. 16 വി​മ​ത എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി​പ​റ​യു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ കാ​ത്തു​നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. എം.​എ​ൽ.​എ​മാ​രു​ടെ​യും എം.​പി​മാ​രു​ടെ​യും എ​ണ്ണം നോ​ക്കി​യാ​ണ്​ ഒ​രു പാ​ർ​ട്ടി​യു​ടെ നി​ല​നി​ൽ​പ്​ ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​രെ വി​ല​ക്കു​വാ​ങ്ങി ഏ​ത്​ മു​ത​ലാ​ളി​ക്കും മു​ഖ്യ​മ​ന്ത്രി​യാ​കാം- ഉ​ദ്ധ​വ്​ പറഞ്ഞു.

Tags:    
News Summary - 'Shiv Sena' party name, 'Bow and Arrow' symbol to be retained by Eknath Shinde faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.