അദാനി വിഷയത്തിൽ പ്രതിഷേധം തുടർന്ന് ശിവസേന; ഇറങ്ങിപ്പോക്ക്

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ബഹിഷ്കരിച്ച് ശിവസേന താക്കറെ വിഭാഗം. നന്ദി പ്രമേയം ചർച്ചക്കെടുക്കുന്നതിനുമുമ്പ് അവർ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, പ്രതിഷേധം മാറ്റിവെച്ച് നന്ദിപ്രമേയ ചർച്ചയുമായി സഹകരിക്കാനാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. മൂന്നു ദിവസം പൂർണമായി സ്തംഭിച്ച ലോക്സഭ ചൊവ്വാഴ്ച രാവിലെ ചേർന്നപ്പോഴും പ്രതിപക്ഷം ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു. ഇതേതുടർന്ന ബഹളത്തിൽ ഒരു മണിക്കൂർ സഭാ നടപടി രാജ്യസഭയിലും ലോക്സഭയിലും സ്തംഭിച്ചു.

വിഷയം നന്ദിപ്രമേയ ചർച്ചക്കിടയിൽ ഉന്നയിക്കുകയെന്ന തന്ത്രം സ്വീകരിക്കാനാണ് വിവിധ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഈ സാഹചര്യത്തിൽ ഉച്ചക്ക് 12 മുതൽ സഭാ നടപടികൾ സാധാരണ നിലയിലായി.

Tags:    
News Summary - Shiv Sena protest against Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.