ഡൽഹി കത്തു​േമ്പാൾ അമിത്​ ഷാ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി ശിവസേന

മുംബൈ: വടക്കുകിഴക്കൻ ഡൽഹിയിൽ 38 ജീവനെടുത്ത കലാപം നടക്കു​േമ്പാൾ ആഭ്യന്തരമന്ത്രി അമിത്​ ഷാ എന്തുചെയ്യുകയായിരു ന്നുവെന്ന്​ ശിവസേന. തെരുവിൽ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങൾ മരവിച്ചു വീഴുകയും ചെയ്യു​േമ്പാൾ അമിത്​ ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ്​ ചെയ്​തിരുന്നത്​? കലാപം നടക്കു​​േമ്പാൾ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അലഹബാദിൽ അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപിനെ വരവേൽക്കുന്ന തിരക്കിലായിരുന്നുവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്​നയിൽ വിമർശിക്കുന്നു.

പൊലീസ്​ ഉദ്യോഗസ്ഥർ ഉൾപ്പെ​െട 38 പേർക്ക്​ ജീവൻ നഷ്​ടമാവുകയും ​പൊതുമുതലും ജനങ്ങളുടെ ജീവനോപാധികളും നഷ്​ടമാവുകയും ചെയ്​തു. രാജ്യത്തിന്​ ശക്തനായ ആഭ്യന്തരമന്ത്രിയാണുള്ളതെന്ന്​ പറയുന്നു. എന്നാൽ ഡൽഹി മുഴുവനായി കത്തു​േമ്പാൾ​ അദ്ദേഹം അദൃശ്യനായത്​ ഞെട്ടിക്കുന്ന സംഭവമാണ്​. ഡൽഹി തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ തിരക്കുകൾ മാറ്റിവെച്ച്​ പ്രചാരണ റാലികളിൽ അദ്ദേഹം സജീവമായിരുന്നു. ഡൽഹി സർക്കാർ ദുർബലമായതുകൊണ്ടാണ്​ അമിത്​ ഷായുടെ രാജി ആവശ്യപ്പെടാത്തതെന്നും സാമ്​നയുടെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ഡൽഹിയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന്​ ഉത്തരവിട്ട ഹൈകോടതി ജസ്​റ്റിസ്​ എസ്​. മുരളീധരനെ 24 മണിക്കൂറിനുള്ളിൽ സ്ഥലം മാറ്റിയത്​ നീതി നിഷേധമാണ്​. സവർക്കറെ കുറിച്ച് ചിന്തിക്കുന്ന പാർട്ടി രാജ്യത്തി​​െൻറ അഭിമാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നും സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു.

Tags:    
News Summary - Shiv Sena questions absence of Amit Shah during Delhi violence - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.