‘ലൗ ജിഹാദ്’ ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് തട്ടാനുള്ള ബി.ജെ.പി ആയുധമെന്ന് ശിവസേന

ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് തട്ടാനുള്ള ബി.ജെ.പി ആയുധമാണ് ലൗ ജിഹാദെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. പാർട്ടി മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം.

ഹിന്ദുക്കൾക്കിടയിൽ ഭീതി വിതക്കാനും തെരഞ്ഞെടുപ്പുകൾ ജയിക്കാനുമാണോ ലൗ ജിഹാദ് എന്ന ആയുധം ഉപയോഗിക്കുന്നത്? നടി തുനിഷ ശർമയുടെ മരണവും ശ്രദ്ധ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദ് അല്ല. ഏതു സമുദായത്തിലെയും മതത്തിലെയും പെൺകുട്ടികൾ അതിക്രമങ്ങൾക്കിരയാകാം. രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. ഇതോടെ ലൗ ജിഹാദിൽ പുതിയ സാധ്യത തേടുകയാണ്. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകൾ വിതക്കരുതെന്നും സഞ്ജയ് റാവുത്ത് ലേഖനത്തിൽ ആവശ്യപ്പെട്ടു.

2022ൽ രാഹുൽ ഗാന്ധിയുടെ ഒരു പുതിയ അവതാരത്തെയാണ് കാണാനായതെന്ന് അദ്ദേഹം ലേഖനത്തിൽ കുറിച്ചു. 2023ലും ഇത് തുടർന്നാൽ 2024ൽ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകും. 2022ൽ കേന്ദ്ര സർക്കാർ കാരണം രാജ്യവും മഹാരാഷ്ട്രയും വഞ്ചന മാത്രമാണ് കണ്ടത്. എന്നാൽ, ഇതിനിടയിലാണ് രാഹുൽ സത്യത്തിന്റെയും ധീരതയുടെയും യാത്ര തുടങ്ങിയത്. യാത്ര തടയാൻ നിരവധി ഗൂഢാലോചനകൾ നടന്നിട്ടും ന്യൂഡൽഹിയിൽ എത്തിയെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Shiv Sena says 'Love Jihad' is BJP's weapon to win votes by spreading fear among Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.