മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കോറഗവിൽ ദലിതർക്ക് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും വിമർശിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലാണ് വിമർശവുമായി ശിവസേന രംഗത്തെത്തിയത്.
സംസ്ഥാന പൊലീസും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറുമാണ് പ്രശ്നം വഷളാക്കിയതെന്നും സാമ്ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിന് ക്രമസമാധാനം പരിപാലിക്കാനാവുന്നില്ല. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മഹാരാഷ്ട്രക്ക് പുറത്ത് നിന്ന് വരുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.