ഇനി ഏറ്റുമുട്ടൽ നേർക്കുനേർ; യു.പിയിൽ ബി.ജെ.പിക്കെതിരെ പാർട്ടി കെട്ടിപ്പടുക്കാൻ ശിവസേന

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ പാർട്ടി കെട്ടിപ്പടുക്കാൻ ഒരുക്കങ്ങൾ തുടങ്ങി ശിവസേന. മഹാരാഷ്ട്രയിലെ തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി നടത്തിയ നെറികെട്ട കളികളെ കുറിച്ച് വ്യക്തമായ ബോധമുള്ള പാർട്ടിയാണ് ശിവസേന. ഉത്തർപ്രദേശിൽ നിന്നാണ് ബി.ജെ.പി പരമാവധി ശക്തി സംഭരിക്കുന്നതെന്ന് അവർക്ക് അറിയാം.

മൊറാദാബാദ്, മീററ്റ്, ഗാസിയാബാദ്, മുസാഫർനഗർ, ഫറൂഖാബാദ്, നോയിഡ, ബുലന്ദ്ഷഹർ, കാസ്ഗഞ്ച്, ഫിറോസാബാദ്, അമ്രോഹ, ബറേലി, പിലിഭിത്, മിർസാപൂർ, അംബേദ്കർ നഗർ, ലഖിംപൂർ ഖേരി, കനൗജ്, ബഹ്റൈച്ച്, ബസ്തി, ചന്ദൗലി, പ്രതാപ്ഗഡ്, ബരാബങ്കി, ഫത്തേപൂർ, കൗശാംഭി, ബന്ദ, ചിത്രകൂട്, സോൻഭദ്ര, പ്രയാഗ്രാജ്, ആഗ്ര തുടങ്ങി 30 ജില്ലകളിലെ ജില്ലാ തലവന്മാരെ സംസ്ഥാന ശിവസേന പ്രസിഡന്റ് അനിൽ സിങ് പ്രഖ്യാപിച്ചു.

ഓരോ ജില്ലയിലും വ്യക്തിപരമായി സന്ദർശനം നടത്തുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാവുന്ന ശക്തമായ സംഘടനാ സംവിധാനം ഉറപ്പാക്കുമെന്നും സംസ്ഥാന സേനാ മേധാവി പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നഗര മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സേനയുടെ ഉന്നത നേതാക്കളും ഉത്തർപ്രദേശ് സന്ദർശിച്ച് പാർട്ടി പ്രവർത്തകരെ അണിനിരത്തുമെന്ന് സിംഗ് പറഞ്ഞു.

Tags:    
News Summary - Shiv Sena to build party in Uttar Pradesh for 2024 polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.