സഞ്ജയ് റാവത്ത്

പള്ളിക്കുമുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലീസ വെക്കുമെന്ന് രാജ് താക്കറെ; നിയമം നിലനിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: പള്ളികളിലെ ഉച്ചഭാഷണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികളു​​ടെ മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലീസ വെക്കുമെന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറയുടെ പ്രസ്താവനക്കെതിരെ ശിവസേന എം.പി സഞ്ജയ് റാവത്ത്. ഇപ്പോഴും നിയമം നിലനിൽക്കുന്ന സംസ്ഥാനം തന്നെയാണ് മഹാരാഷ്ട്രയെന്ന് റാവത്ത് മറുപടി നൽകി.

ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പള്ളികളിലെ ഉച്ചഭാഷണികൾ നീക്കം ചെയ്തുവെന്നും ബാങ്കുവിളി ഒഴിവാക്കിയെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. രാജ്യത്തെ നിയമം തന്നെയാണ് മഹാരാഷ്ടട്രയിലും നിലനിൽക്കുന്നതെന്നും മഹാരാഷ്ട്രയിൽ ക്രമസമാധാനം നിലനിർത്താൻ ആഭ്യന്തര മന്ത്രി നിയമപ്രകാരം എല്ലാം ചെയ്യുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ശനിയാഴ്ച നടന്ന പരിപാടിയിലാണ് രാജ് താക്കറെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് ചെയ്യാത്ത പക്ഷം പള്ളികൾക്ക് മുന്നിൽ ഹനുമാൻ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കുമെന്നായിരുന്നു രാജ് താക്കറെയുടെ മുന്നറിയിപ്പ്. മുംബൈയിലെ പള്ളികളിൽ റെയ്ഡ് നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Shiv Sena's "There's Law Of Land" Barb At Raj Thackeray's Mosque Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.