മുംബൈ: കാലാവധി പൂർത്തിയാക്കാൻ അഞ്ചു മാസം ബാക്കിനിൽക്കെ ശിവസേനക്ക് ഉപമുഖ്യമന്ത്ര ിപദം നൽകി മഹാരാഷ്ട്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ബി.ജെ.പി നീക്കം. ലോക്സഭ തെരഞ ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ പുനഃസംഘട ിപ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സേനക്ക് കൂടുതൽ മന്ത്രിപദങ്ങളും നൽകും.
സഖ്യചർച്ചയിൽ സേന മുന്നോട്ടുവെച്ച നിബന്ധനപ്രകാരം കർഷകരുടെ കടം പൂർണമായും സർക്കാർ എഴുതിത്തള്ളുമെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പാർട്ടി നേതാക്കൾക്കിടയിൽ ബി.ജെ.പിയുടെ നീക്കം പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ശിവസേന. ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കുകയാണെങ്കിൽ മുതിർന്ന നേതാവും വ്യവസായ മന്ത്രിയുമായ സുഭാഷ് ദേശായിയാകും ഉപമുഖ്യമന്ത്രി.
കാബിനറ്റ് റാങ്കിനായി തമ്മിൽ തല്ലുണ്ടാകുമോ എന്നാണ് ശങ്ക. അടുത്ത തവണ അധികാരത്തിലെത്തിയാൽ രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം പങ്കുവെക്കണമെന്നാണ് സേനയുടെ ആവശ്യം. എന്നാൽ, ബി.ജെ.പി നയം വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് വൻ നേട്ടമാണ് നൽകുന്നതെങ്കിൽ 2014ലേതുപോലെ കാലുമാറുമോ എന്ന പേടിയും സേനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.