മുംബൈ: 2019ൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രതിപക്ഷ പാർട്ടികളുടെ സമവായ പ്രധാനമന്ത്രിയായേക്കുമെന്ന് ശിവസേന. പ്രണബ് മുഖർജി ആർ.എസ്.എസ് ആസ്ഥാനം സന്ദശിച്ച് നടത്തിയ പ്രസംഗ പശ്ചാത്തലത്തിൽ പാർട്ടി മുഖപത്രമായ ‘സാമ്ന’യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ പരാമർശം.
രാഷ്ട്രീയതന്ത്രത്തിനായാണ് മറ്റ് നേതാക്കളുടെ സന്ദർശനത്തെ ആർ.എസ്.എസ് ഉപയോഗിക്കാറ്്. പ്രണബിെൻറ സന്ദർശനത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കാണാം. ആർ.എസ്.എസ് പ്രണബിെൻറ സന്ദർശനത്തെ അനുകൂലമാക്കാൻ ശ്രമിക്കുമ്പോൾ ഡൽഹിയിലെ രാഷ്ട്രീയ ഇടനാഴികളിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള ചർച്ച സജീവമാണ്.
നെഹ്റുവിയൻ ആശയത്തെ നെഞ്ചോട് ചേർത്തുപിടിച്ച പ്രണബ് മുഖർജിയെ എന്തിനാണ് ക്ഷണിച്ചതെന്ന് ചോദിക്കുന്ന ‘സാമ്ന’ സേന സ്ഥാപകൻ ബാൽതാക്കറെയെ ക്ഷണിക്കാത്തതിനെ ചോദ്യംചെയ്യുകയും ചെയ്തു. ഇഫ്താർ വിരുന്നുകളിലൂടെയുള്ള കോൺഗ്രസിെൻറ മുസ്ലിം പ്രീണനത്തെ വിമർശിച്ച ആർ.എസ്.എസ് ഇന്ന് നോമ്പ് തുറ നടത്തുന്നത് ആർ.എസ്.എസിെൻറ നിലപാട് മാറ്റമാണെന്നും ‘സാമ്ന’ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.