ന്യൂഡൽഹി: ഷൂട്ടിങ് താരവും മുൻ കേന്ദ്രമന്ത്രി ദിഗ്വിജയ് സിങ്ങിെൻറ മകളുമായ ശ്രേയസി സിങ് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി നേതാവ് ഭൂപേന്ദ്ര യാദവിെൻറ സാന്നിധ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് ഞായറാഴ്ചയായിരുന്നു ശ്രേയസിയുടെ രാഷ്ട്രീയ അരങ്ങേറ്റം.
2013ൽ മെക്സിക്കോയിൽ നടന്ന ട്രാപ് ഷൂട്ടിങ് ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ശ്രേയസിയും ഉണ്ടായിരുന്നു. ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ് ശ്രേയസി. 2014ൽ സ്കോട്ലൻറിലെ ഗ്ലാസ്കോയിൽ വെച്ചു നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
ജാമുയി സ്വദേശിനിയായ ശ്രേയസി സിങ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കുമെന്ന് സൂചനയുണ്ട്. ജാമുയി മണ്ഡലത്തിൽ നിന്നോ അമർപൂരിൽ നിന്നോ ജനവിധി തേടിയേക്കുമെന്നാണ് വിവരം.
ശ്രേയസിയുടെ പിതാവ് ദിഗ് വിജയ് സിങ് കേന്ദ്ര ധനകാര്യ,വിദേശകാര്യ,വാണിജ്യ, വ്യവസായ, റെയിൽ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 1998ൽ വാജ്പേയി മന്ത്രിസഭയിൽ റെയിൽവെ സഹമന്ത്രിയായിരുന്ന അദ്ദേഹം മുൻ ഇന്ത്യൻ റൈഫിൾ അസോസിയേഷൻ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.