പ്രതിഷേധക്കാർ അക്രമാസക്തരെന്ന് തെളിയിക്കുന്നതാണ് ജാമിഅ വെടിവെപ്പ് -മനോജ് തിവാരി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ വിവാദ പ്രസ്താവനയുമായി ബി.െജ.പി നേതാവ് മനോജ് തിവാരി. പ്രതിഷേധക്കാർ അക്രമാസക്തരാണെന്ന് തെളിയിക്കുന്നതാണ് വെടിവെപ്പെന്ന് മനോജ് തിവാരി പറഞ്ഞു. വിദ്യാർഥികൾക്ക് നേരെ വെടിവെച്ച ഗോപാൽ ശർമ എന്ന യുവാവ് സംഘ്പരിവാർ അനുയായിയാണ് എന്ന വസ്തുത മറച്ചുവെച്ചാണ് മന്ത്രിയുടെ പ്രസ്താവന.

വെടിയുണ്ടകളിലും ബോംബുകളിലുമാണ് പ്രതിഷേധക്കാർക്ക് വിശ്വാസം. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ അക്രമാസക്തരാണെന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവെക്കാൻ നേരത്തെ ആഹ്വാനമുണ്ടായിരുന്നു. ഇപ്പോൾ വെടിവെപ്പ് നടന്നിരിക്കുകയാണ്. ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ മുഴക്കുന്നത്. പ്രതിഷേധക്കാർക്കൊപ്പം നിൽക്കുമെന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി പറയുന്നത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നോക്കാതെ പിന്തുണക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്നും മനോജ് തിവാരി പറഞ്ഞു.

Tags:    
News Summary - Shooting proves Jamia protesters' violent nature: BJP leader Manoj Tiwari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.