വഡോദര: ചികിത്സ സൗകര്യമില്ലാത്തതിനെ തുടർന്ന് രോഗികളുമായി ആശുപത്രികൾക്ക് വെളിയിൽ കാണുന്ന ആംബുലൻസുകളുടെ നീണ്ട വരി ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന്‍റെ േനർ ചിത്രമാണ്. കോവിഡ് കേസുകൾ കൂടുന്നത് കാരണം വഡോദരയിലെ ജഹാംഗീർപുരയിൽ മുസ്ലിം പള്ളി 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.
'ഓക്സിജന്റെയും ആശുപത്രി കിടക്കകളുടെയും കുറവ് അനുഭവപ്പെട്ടത് കാരണം പള്ളി ഞങ്ങൾ കോവിഡ് കേന്ദ്രമാക്കി. പരിശുദ്ധ റമദാനിൽ ഇതിൽ പരം നല്ലത് എന്ത് ചെയ്യാനാണ്' -പള്ളി ട്രസ്റ്റി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
അടുത്തിടെയാണ് കോവിഡ് രോഗികളുമായി വന്ന ആംബുലൻസുകളുടെ നീണ്ട നിര ഗുജറാത്തിലെ സർക്കാർ ആശുപത്രിക്ക് പുറത്ത് കണ്ടത്.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ആശുപത്രികളുടെ കാര്യക്ഷമതയുമായി നീണ്ടവരിയെ ബന്ധപ്പെടുത്തുന്നത് അനീതിയാണെന്നായിരുന്നു സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
തിങ്കളാഴ്ച 11,403 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 11000 കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.