കൊൽക്കത്ത: നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ റെവന്യു ഇൻറലിജൻസ് പരിശോധന നടക്കുേമ്പാൾ കെട്ടിടത്തിൽ നിന്നും നോട്ടുകൾ വാരി താഴേക്കിട്ടു. കെട്ടിടത്തിെൻറ ആറാം നിലയിൽ നിന്നും 2000, 500, 100 രൂപയുടെ നോട്ടുകളാണ് ജനാലയിലൂടെ ത ാഴേക്ക് വിതറിയത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൊൽക്കത്തയിലെ ബെൻടിൻക് സ്ട്രീറ്റിലെ ഹോക്യു മെർച്ച െൻറയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് നോട്ട് പുറത്തേക്കെറിഞ്ഞത്. കെട്ടിടത്തിെൻറ ജനാലയിലൂടെ നോട്ടുകൾ താേഴക്ക് വീഴുന്നതും ആളുകൾ പെറുക്കിയെടുക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി.
നികുതി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കയറ്റുമതി -ഇറക്കുമതി സ്ഥാപനമായ ഹോക്യുവിൽ റെവന്യു ഇൻറലിജൻസ് പരിശോധന നടത്തിയത്. ഡി.ആർ.ഐയുടെ പരിശോധനയും ‘നോട്ടുമഴ’യും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാൽ നോട്ടുകൾ മനഃപൂർവ്വം പുറത്തേക്ക് വലിച്ചെറിഞ്ഞതാണോ എന്നും കണ്ടെത്തിയിട്ടില്ല.
‘നോട്ടുമഴ’ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#WATCH Bundles of currency notes were thrown from a building at Bentinck Street in Kolkata during a search at office of Hoque Merchantile Pvt Ltd by DRI officials earlier today. pic.twitter.com/m5PLEqzVwS
— ANI (@ANI) November 20, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.