ന്യൂഡൽഹി: മകളുടെ കൊലപാതകത്തിൽ നീതി തേടി വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം നീതി ദേവതയുടേതാക്കി ശ്രദ്ധ വാക്കറിന്‍റെ പിതാവ് വികാസ് വാക്കർ. നീതി ദേവതയുടെ ചിത്രത്തിനോടൊപ്പം എന്‍റെ മകൾ ശ്രദ്ധക്ക് നീതി നൽകുക എന്നും പിതാവ് തന്‍റെ പ്രൊഫൈലിലൂടെ ആവശ്യപ്പെട്ടു.
കൊലപാതകത്തിൽ പ്രധാന പ്രതിയായ അഫ്താബ് പൂനാവാലയുടെ മൊഴികൾക്ക് പിന്നാലെ മൃതദേഹം ശ്രദ്ധയുടെത് തന്നെയെന്ന് തെളിയിക്കുന്നതിനായി പിതാവിന്‍റെ ഡി.എൻ.എ സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരിച്ചിരുന്നു.
അതേസമയം അഫ്താബിനെ 13 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ശനിയാഴ്ച ഡൽഹി കോടതി ഉത്തരവിറക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അഭ്യർഥനയെ തുടർന്നാണ് നടപടി. ഇയാൾ ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്.
കാമുകി ശ്രദ്ധ വാക്കറിനെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കുകയായിരുന്നു. കേസിൽ നിർണായക തെളിവായ മൃതദേഹം തുണ്ടംതുണ്ടമാക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം അഫ്താബിന്‍റെ ഫ്ലാറ്റിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.