ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത്​ വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ്​ മുഖ്യമന്ത്രിയായി നിശ്​ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന്​ സിദ്ധരാമയ്യ പറഞ്ഞു.

ദലിത്​ വിഭാഗത്തിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയായി നിശ്​ചയിക്കുകയ​ാണെങ്കിൽ പാർട്ടി തീരുമാനത്തെ എതിർക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​ കോൺഗ്രസ്​ ഹൈക്കമാൻഡാണ്​. തെരഞ്ഞെടുപ്പ്​ പ്രചാരണ സമയത്ത്​ നരേന്ദ്രമോദി ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ ദലിത്​ വിഭാഗത്തിൽ നിന്ന്​ ഒരാളെ കർണാടക മുഖ്യമന്ത്രിയാക്കുമോയെന്ന്​ ചോദിച്ചിരുന്നു. ഇതിനോടാണ്​ സിദ്ധരാമയ്യയുടെ പ്രതികരണം.

നേരത്തെ എക്​സിറ്റ്​പോളുകൾ വെറും വിനോദമാണെന്നും പ്രവർത്തകരോട്​ വിശ്രമിക്കാനും സിദ്ധരാമയ്യ നിർദേശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദലിത്​ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്​തും സിദ്ധരാമയ്യ രംഗത്തെത്തിയത്​​.

Tags:    
News Summary - Siddaramaiah Ready to 'Make Way' If Congress High Command Decides on Dalit CM-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.