ചെൈന്ന: അമരത്വം കൈവരിക്കാൻ ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടിയ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ചെന്നൈ പെരുമ്പാക്കം കലൈഞ്ജർ കരുണാനിധി നഗർ സ്വദേശി നാഗരാജ് (59) ആണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യ ലക്ഷ്മിയാണ് (55) ഭർത്താവിെൻറ അഭ്യർഥന മാനിച്ച് കൃത്യം നടത്തിയതെന്ന് പറയുന്നു. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിനുശേഷം തുടർനടപടികൾ കൈക്കൊള്ളും.
തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലൂടെ ആത്മീയയാത്ര നടത്തിയിരുന്ന നാഗരാജ് പിന്നീട് ആൾദൈവമായി സ്വയം പ്രഖ്യാപിച്ച് വീട്ടുമുറ്റത്ത് കോവിൽ നിർമിച്ച് പൂജാകർമങ്ങൾ നടത്തിയിരുന്നു. ദൈവങ്ങളോട് സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടിരുന്ന നാഗരാജ് പ്രദേശത്ത് സിദ്ധനായാണ് അറിയപ്പെട്ടിരുന്നത്.
നവംബർ 16ന് നാഗരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ മരിക്കാൻ പോവുകയാണെന്നും അമരത്വം നേടാൻ ജീവനോടെ കുഴിച്ചുമൂടണമെന്നും ഭാര്യയോടു നിർദേശിച്ചു. ഇതിനാവശ്യമായ മാർഗനിർദേശങ്ങളും നൽകി. തുടർന്ന് ജലസംഭരണിക്കുവേണ്ടിയാണെന്ന് പറഞ്ഞ് രണ്ട് തൊഴിലാളികളെ വിളിച്ചുവരുത്തി കുഴി നിർമിച്ചു. 17ന് അബോധാവസ്ഥയിലായ നാഗരാജിനെ ലക്ഷ്മി കുഴിയിൽ കുഴിച്ചിടുകയായിരുന്നു.
ചെന്നൈയിൽ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൾ തമിഴരശി വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അച്ഛനെ കാണാതായ വിവരം അറിയുന്നത്. തമിഴരശിയുടെ ചോദ്യങ്ങൾക്ക് ലക്ഷ്മി ഒഴിഞ്ഞുമാറി. തുടർന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അമ്മ സത്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.