കർഷക വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന സെലിബ്രിറ്റികളെ പരിഹസിച്ച് നടൻ സിദ്ധാർഥ്. സച്ചിൻ, അക്ഷയ് കുമാർ തുടങ്ങിയവരെ വിമർശിച്ചാണ് നടൻ രംഗത്ത് എത്തിയത്. ഹീറോകളെ തിരഞ്ഞെടുക്കുേമ്പാൾ വിവേകത്തോടെ വേണമെന്നും അല്ലെങ്കിൽ ഇങ്ങിനെ മൂക്കുംകുത്തി വീഴുന്നത് കാണേണ്ടിവരുമെന്നും സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അൽപ്പം നട്ടെല്ലും ഉണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെേട്ടനെയെന്നും അദ്ദേഹം പറയുന്നു.
'നിങ്ങളുടെ നായകരെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ മൂക്കുംകുത്തി വീഴുന്നത് കാണേണ്ടിവരും. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അൽപ്പം നട്ടെല്ലും ഉണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെേട്ടനെ'- സിദ്ധാർഥ് ട്വീറ്റ് ചെയ്തു.നേരത്തേ നടത്തിയ മറ്റൊരു ട്വീറ്റിൽ പെട്ടെന്ന് ഒരുകൂട്ടം ആളുകൾ ഒരു വിഷയത്തിൽ പ്രതികരിക്കുന്നതിനേയും സിദ്ധാർഥ് പരിഹസിച്ചിരുന്നു.
Choose your heroes wisely or watch them fall from grace. Education, empathy, honesty and a little spine could have saved the day. Alas.
— Siddharth (@Actor_Siddharth) February 4, 2021
ഒരിക്കലും നിലപാടെടുക്കാത്ത ശക്തരായ ആളുകൾ പെട്ടെന്ന് ഒരുപോലെ ആസൂത്രിതമായി പ്രതികരിക്കുന്നത് കണ്ടാൽ അതാണ് പ്രൊപ്പഗണ്ടയെന്നാണ് സിദ്ധാർഥ് കുറിച്ചത്. 'ഒരിക്കലും നിലപാടെടുക്കാത്ത ശക്തരായ ആളുകൾ, എല്ലാവരും ഒരേ ഗാനം ഒരു ആസൂത്രിത ശ്രമത്തിൽ പാടുന്നത് കാണുകയാണെങ്കിൽ അതാണ് പ്രൊപ്പഗണ്ട' എന്നാണ് നടൻ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.