രണ്ടുവർഷത്തിന് ശേഷം ജാമ്യം ലഭിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മുന്നിൽ സുപ്രീം കോടതി വെച്ചത് ആറാഴ്ച ഡൽഹിയിൽ നിൽക്കണമെന്നതടക്കമുള്ള ഉപാധികൾ. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചത്.
ജാമ്യ ഉപാധികൾ:
- സിദ്ദീഖ് കാപ്പൻ ആറാഴ്ച ഡൽഹിയിൽ നിൽക്കണം.
- ഡൽഹിയിൽ ജംഗ്പുര ഉൾക്കൊള്ളുന്ന സ്റ്റേഷൻ പരിധിയിലായിരിക്കണം താമസം.
- വിചാരണ കോടതിയുടെ അനുവാദമില്ലാതെ ഡൽഹി നഗരം വിട്ടുപോകരുത്.
- എല്ലാ തിങ്കളാഴ്ചയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ രജിസ്റ്ററിൽ ഒപ്പുവെക്കണം
- ആറാഴ്ചക്ക് ശേഷം ജന്മനാട്ടിലേക്ക് താമസിക്കാൻ പോകാം.
- കേരളത്തിലെത്തിയാൽ മലപ്പുറത്തെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും ഒപ്പിടണം
- വിചാണ കോടതി മുമ്പാകെ നേരിട്ടോ അഭിഭാഷകൻ മുഖേനയോ എല്ലാ ദിവസങ്ങളിലും വിചാരണ നേരിടണം
- മോചനത്തിന് മുമ്പ് പാസ്പോർട്ട് സമർപ്പിക്കണം
- മോചിതനായാൽ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുമായും ബന്ധപ്പെട്ട് തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്.
- നിലവിലുള്ള കേസിലെ നടപടിക്ക് ശേഷം കള്ളപ്പണം തടയൽ നിയമ (പി.എം.എൽ.എ) പ്രകാരമുള്ള കേസിൽ ജാമ്യാപേക്ഷ അടക്കമുള്ള നിയമ നടപടികളിൽ ഭാഗഭാക്കാകാം.
മോചനം എഴുനൂറിലേറെ ദിവസം നീണ്ട ജയിൽവാസത്തിന് ശേഷം
2020 ഒക്ടോബറിൽ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. എഴുനൂറിലേറെ ദിവസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനാകുന്നത്. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി. സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.