സിഖ് പൊലീസ് ഓഫിസറെ ഖലിസ്താനിയെന്നു വിളിച്ചു; സുവേന്ദു അധികാരി വെട്ടിൽ

കൊൽക്കട്ട: ബംഗാളിലെ പ്രശ്ന ബാധിത പ്രദേശമായ സന്ദേശ് ഖാലി സന്ദർശിക്കുന്നതിനിടയിൽ സിഖ് പൊലീസ് ഓഫിസറായഎസ്.പി ജസ്പ്രീത് സിങ്ങിനെ ഖലിസ്താനിയെന്നു വിളിച്ച് ബി.ജെ.പി പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. തന്റെ സിഖ് തലപ്പാവ് കണ്ടിട്ടാണോ ഇത്തരം പരാമർശമെന്ന് എസ്.പി സുവേന്ദുവിനോട് ചോദിച്ചു.

സുവേന്ദു അധികാരിയുടെ പരാമർശത്തെ മുഖ്യമന്തി മമത ബാനർജി രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സിഖ് സഹോദരരെ താറടിച്ചു കാണിക്കാൻ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. വിഡിയോ മമത എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ ജസ്പ്രീത് സിങ്ങിനൊപ്പമാണെന്നും ബി.ജെ.പി വിഷം പരത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും വിമർശനവുമായി രംഗത്തെത്തി.

സംഭവം വിവദമായതോടെ പ്രതിരോധത്തിലായ സുനേന്ദു അധികാരി പൊലീസ് മമതയുടെ പാവയായി മാറിയെന്നും ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായ സന്ദേശ് ഖാലിയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ബി.ജെ.പി നേതാവ് സുവേന്ദു എസ്.പിയെ അവഹേളിച്ചത്.

Tags:    
News Summary - Sikh Police Officer Called Khalistani; Suvendu Adhikari cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.