ന്യൂഡൽഹി: സത്യം സഹിക്കാൻ കഴിയാത്തതിനാൽ തന്റെ വായടപ്പിക്കാൻ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. താൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
‘‘ഭയമില്ലാതെ അവരുടെ മതം അനുഷ്ഠിക്കാൻ എല്ലാ ഇന്ത്യക്കാർക്കും കഴിയണം. ഇന്ത്യയെ നിർവചിക്കുന്ന മൂല്യങ്ങൾക്കായി എപ്പോഴും ശബ്ദമുയർത്തും. ഇപ്പോൾ അവരുയർത്തുന്ന പോരാട്ടം രാഷ്ട്രീയമല്ല, ഉപരിപ്ലവമാണ്.’’ രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ സിഖ് സമുദായത്തിനടക്കം മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നെന്ന് അമേരിക്കയിൽ പറഞ്ഞത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിശദീകരണം.
രാഹുൽ പ്രസ്താവന പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നിരവധി സിഖ്, ഗുരുദ്വാര മാനേജ്‌മെന്റുകൾ വിഷയത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയെ കണ്ടുവെന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.
രാഹുലിന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ബി.ജെ.പി പിന്തുണയുള്ള സിഖ് സംഘടനാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.