സിക്കിം മിന്നൽ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി; മരണം 30ലേക്ക്

ന്യൂഡൽഹി: നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ സിക്കിം മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായ 142 പേരിൽ 62 പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. നിലവിൽ 81 പേരെയാണ് കണ്ടെത്താനുള്ളത്. ചുങ്താങിലെ തുരങ്കത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ഹിമാലയൻ സംസ്ഥാനത്തെ നാല് ജില്ലകളിലായി 41,870 പേരെയാണ് ബാധിച്ചത്. 30 മരണങ്ങളിൽ നാല് പേർ മംഗാനിലും, ആറ് പേർ ഗാംഗ്‌ടോക്ക് ജില്ലയിലും, 19 പേർ പക്യോംഗിലും ഒന്ന് നാംചിയിലും നിന്നുള്ളവരാണ്. പാക്യോങ്ങിൽ മരിച്ച 19 പേരിൽ ഒമ്പത് സൈനികരും ഉൾപ്പെടുന്നുണ്ട്.

പ്രളയത്തിൽ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകർന്നു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് പലയിടത്തും അപകടം ഉണ്ടാകുന്നുണ്ട്.

Tags:    
News Summary - Sikkim floods; toll rises to 30, 62 went missing found alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.