എത്ര കാലം മിണ്ടാതിരിക്കും? ഹരിയാനയിൽ കായിക മന്ത്രിക്കെതിരെ പരാതി നൽകിയ സ്ത്രീ

ന്യൂഡൽഹി: ഹരിയാന കായിക മന്ത്രിയായ സന്ദീപ് സിങ്ങിൽ നിന്ന് താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ജൂനിയർ അത്‍ലറ്റിക്സ് കോച്ച്. സംഭവം മന്ത്രിയുടെ രാജിയിലേക്ക് നയിച്ചിരുന്നു. ​ആഭ്യന്തരമന്ത്രി അനിൽ വിജിയെ കണ്ടാണ് കോച്ച് സംഭവം വിവരിച്ചത്. കായിക മന്ത്രി രാജി വെച്ചില്ലെങ്കിൽ കൂടുതൽ സ്ത്രീകൾ പരാതിയുമായി എത്തുമെന്നും അവർ വ്യക്തമാക്കി.

എത്രകാലം ഒരാൾ മിണ്ടാതിരിക്കും? കഴിഞ്ഞ ഫെബ്രുവരി മുതൽ നവംബർ വരെ നിരവധി തവണ സന്ദീപ് സിങ്ങിൽ നിന്ന് അതിക്രമത്തിനിരയായതായും അവർ പറഞ്ഞു. ശബ്ദമുയർത്താൻ ശ്രമിച്ചപ്പോഴൊക്കെ, കായിക മന്ത്രി മാനസികമായി ഉപദ്രവം തുടർന്നു. നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

പരാതി ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തരമന്ത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

മോശമായി ശരീരത്തിൽ സ്പർശിച്ച മന്ത്രി സമൂഹ മാധ്യമം വഴി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. പലപ്പോഴും ഭീഷണി സന്ദേശങ്ങളായിരുന്നു ലഭിച്ചത്. അതുമൂലം സമൂഹ മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു.

വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. സന്ദീപ് സിങ് പ്രഫഷനൽ ഹോക്കി കളിക്കാരനും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

Tags:    
News Summary - Silence For How Long?": Woman Who Alleged Sex Harassment By Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.