ന്യൂഡൽഹി: സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) നിരോധനത്തിനെതിരായ ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.
അടുത്തയാഴ്ച 370ാം വകുപ്പുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിലെ വാദങ്ങൾ കഴിഞ്ഞശേഷം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകനോട് നിർദേശിച്ചു.
2001ലാണ് സിമി ആദ്യമായി നിരോധിക്കപ്പെട്ടത്. വിലക്ക് 2019 ജനുവരി 31ലെ വിജ്ഞാപനത്തിൽ അഞ്ച് വർഷത്തേക്ക് നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.