ന്യൂഡൽഹി: റാൻബാക്സിയുടെ മുൻ പ്രൊമോട്ടർമാരായ മൽവീന്ദർ സിങ്ങും ശിവേന്ദർ സിങ്ങും കോടതിയലക്ഷ്യ കേസിൽ കുറ്റ ക്കാരെന്ന് സുപ്രീംകോടതി. ജാപ്പനീസ് സ്ഥാപനം ഡെയ്ച്ചി സാൻകിയോ നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഫോർട്ടി സ് ഹെൽത്ത്കെയർ എന്ന സ്ഥാപനവും കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് വിധി.
സിങ് സഹോദരൻമാർ ജാപ്പനീസ് സ്ഥാപനമായ ഡെയ്ച്ചി സാൻകിയോക്ക് 3500 കോടി നൽകണമെന്ന് സിംഗപ്പൂർ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനായി പദ്ധതി തയാറാക്കാൻ സുപ്രീംകോടതി സിങ് സഹോദരൻമാരോട് നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ ഫോർടിസ് ഗ്രൂപ്പിൽ ഇരുവർക്കുമുണ്ടായിരുന്ന ഓഹരി ഐ.എച്ച്.എച്ച് ഹെൽത്ത്കെയറിന് വിൽക്കുന്നത് നിർത്തിവെക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ കോടതിയലക്ഷ്യ കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.