ന്യൂഡൽഹി: 2018 മുതൽ എൻജീനിയറിങ്ങ് ആർകിടെക് പ്രവേശനത്തിന് എകീകൃത പ്രശേന പരീക്ഷ. മാനവവിഭവ ശേഷി വകുപ്പ് എ.െഎ.സി.ടി.ഇയോട് ഇതു സംബന്ധിച്ച് നിയഭേദഗതികൾ വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. 2018-2019 അധ്യയന വർഷം മുതൽ പുതിയ രീതി നടപ്പിലാക്കാനാണ് സർക്കാറിെൻറ തീരുമാനം.
അമേരിക്കയിലെ സാറ്റ് ടെസ്റ്റിെൻറ മാതൃകയിലാവും ഇന്ത്യയിലും പരീക്ഷ നടത്തുക. ഇതുവഴി എൻജീനിയറിങ്ങ് പഠനത്തിെൻറ നിലവാരം ഉയർത്താനാവുമെന്നാണ് പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിെൻറ മാതൃകയിൽ വിവിധ ഭാഷകളിലാവും പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ 10 ഭാഷകളിൽ പരീക്ഷ നടക്കും.
എന്നാൽ ഇന്ത്യയിലെ െഎ.െഎ.ടികളെ ഇൗ പരീക്ഷയുടെ കീഴിൽ കൊണ്ട് വരില്ല. െഎ.െഎ.ടികളിലെ പ്രവേശനത്തിന് നിലവിലെ രീതി തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാന സർക്കാറുകളാണ് എൻജീനിയറിങ്ങ് പ്രവേശനത്തിനുള്ള പരീക്ഷ നടത്തുന്നത്. ഇൗ രീതി മാറിയാവും എൻജീനിയറിങ്ങ് പ്രവേശനത്തിനും എകീകൃത പരീക്ഷ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.