സിംഗൂരില്‍ കൃഷി പുനരാരംഭിച്ചു

സിംഗൂര്‍ (പശ്ചിമബംഗാള്‍): സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്കായെടുത്ത സ്ഥലത്ത് ഒരു ദശാബ്ദത്തിനുശേഷം കൃഷി പുനരാരംഭിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി കടുക് വിത്ത് വിതറിയാണ് കൃഷിയാരംഭിച്ചത്. സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശമനുസരിച്ച് 103 ഏക്കര്‍ സ്ഥലത്തിന്‍െറ അവകാശം അഞ്ച് താലൂക്കുകളിലെ 298 കര്‍ഷകര്‍ക്കായി വിഭജിച്ചുകൊടുക്കല്‍ പൂര്‍ത്തിയായി.

സിംഗൂരില്‍ കാര്‍ ഫാക്ടറിക്കായി സ്ഥലമേറ്റെടുത്തത് പൊതു ആവശ്യത്തിനായിരുന്നില്ളെന്നും ഏറ്റെടുക്കല്‍ തെറ്റായിരുന്നെന്നും കോടതി ഉത്തരവിട്ടിരുന്നു. ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കി കൃഷിസ്ഥലമാക്കിയെന്നും ബാക്കിയുള്ളത് ദിവസങ്ങള്‍ക്കുള്ളില്‍ നിരപ്പാക്കുമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിംഗൂര്‍ ലോകത്തിനുമുന്നില്‍ ഒരു മാതൃകയാകുമെന്ന് മമത പറഞ്ഞു.

65 ഏക്കറൊഴിച്ച് ബാക്കി 997 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് കൈമാറാന്‍ സജ്ജമാക്കിക്കഴിഞ്ഞെന്നും നവംബര്‍ 10ഓടെ പ്രക്രിയ പൂര്‍ത്തിയാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Singur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.