ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ജനാധിപത്യവത്കരണം നടത്തുക, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങി വിഷയങ്ങളുന്നയിച്ച് എസ്.െഎ.ഒ ദേശീയ നേതൃത്വം കാമ്പയിൻ സംഘടിപ്പിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കുക, യു.ജി.സിയുടെ അധികാരം തിരിച്ചുനൽകുക, ജാമിയ-അലീഗഢ് സർവകലാശാലകളുടെ ന്യൂനപക്ഷപദവി സംരക്ഷിക്കുക തുടങ്ങി 10ഒാളം ആവശ്യങ്ങൾ കാമ്പയിനിൽ ഉന്നയിക്കും. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 10 വരെയാണ് കാമ്പയിൻ.
സെമിനാറുകൾ, റാലികൾ, പൊതു പരിപാടികൾ, ചർച്ചകൾ തുടങ്ങിയവ ഇതിെൻറ ഭാഗമായി സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എസ്.െഎ.ഒ നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.