സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ര​സി​ച്ച​തോ​ടെ​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ന്ന​ത ബ​ന്ധ​മു​ള്ള വ്യ​ക്തി​യാ​ണെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നു​മു​ള്ള എ​ൻ​​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) വാ​ദം ക​ണ​ക്കി​​ലെ​ടു​ത്താ​ണ് ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വാ​ണ് സി​സോ​ദി​യ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ സി.​ബി.​ഐ ആ​ണ് സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ ഇ.​ഡി​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Sisodia's bail plea will be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.