ശ്വാസകോശ അണുബാധ; സീതാറാം യെച്ചൂരി എയിംസിൽ ചികിത്സയിൽ തുടരുന്നു

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്ന് സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.

ഈ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

Tags:    
News Summary - Sitaram Yechury continues to be under treatment at AIIMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.