സീതാറാം യെച്ചൂരിയുടെ മകൻ​ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ്​ യെച്ചൂരി കോവിഡ്​ ബാധിച്ച്​ മരിച്ചു. 35 വയസായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ഗുഡ്​ഗാവ്​ മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ​

വ്യാഴാഴ്ച വെളുപ്പിന്​ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്​ ടൈംസ്​ ഓഫ്​ ഇന്ത്യ, ന്യൂസ്​ 18, ഏഷ്യാവിൽ സ്​ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

സീമ ചിസ്​തി യെച്ചൂരിയാണ്​ ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്​. ആശിഷിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ സീതാറാം യെച്ചൂരി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ല. 


Tags:    
News Summary - sitaram yechury Son Dies Due to Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.