ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസിൽ നില നിൽക്കുന്നത് അവരുടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായ ഭിന്നതയാണെന്നും അതിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ. രാജസ്ഥാനിൽ സർക്കാർ വീണാൽ അതിെൻറ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ബി.ജെ.പിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണം അദ്ദേഹം തള്ളുകയും ചെയ്തു. ബി.ജെ.പി എം.എൽ.എമാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' കോൺഗ്രസിെൻറ പരാജയത്തിെൻറ ബാധ്യത മറ്റുള്ളവരുടെ ചുമലിലിടരുതെന്ന് ഞാൻ കോൺഗ്രസ് നേതാക്കളോടും മുഖ്യമന്ത്രിയോടും പറയാൻ ആഗ്രഹിക്കുകയാണ്. കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസവും വിള്ളലുമാണ് അവരുടെ അവസ്ഥക്ക് കാരണം. അതിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല. കോൺഗ്രസ് സർക്കാർ വീഴുകയാണെങ്കിൽ അത് അവരുടെ പ്രവർത്തികൊണ്ടു തന്നെയാകും.'' -തോമർ പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസം സചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദത്തിൽ നിന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത് രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.