ശിവഗിരി മഠത്തി​െൻറ വികസനത്തിന്​ സ്വാമിമാർ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: ശിവഗിരി മഠത്തി​െൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്ര വികസനത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ശിവഗിരി ധർമസംഘം ട്രസ്‌റ്റിലെ സ്വാമിമാർ പ്രധാനമന്ത്രിയെ കണ്ടു. ശിവഗിരി മഠത്തിനൊപ്പം കുന്നുംപാറ, അരുവിപ്പുറം, ചെമ്പഴന്തി ഗുരുകുലം എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിലാകെയും വികസനം ലക്ഷ്യമിടുന്ന പദ്ധതിക്കാണ് മഠം പ്രധാനമന്ത്രിയെ സമീപിച്ചത്. മഠത്തിൽ നടക്കുന്ന പ്രധാന ചടങ്ങിൽ സംബന്ധിക്കണമെന്ന സ്വാമിമാരുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

ധർമസംഘം ട്രസ്‌റ്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മഠം വികസന സമിതി അംഗം ശരണ്യ സുരേഷ് എന്നിവർ കേരളത്തിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എം.പി റിച്ചാർഡ് ഹേയുമൊത്താണ് പ്രധാനമന്ത്രിയെ കണ്ടത്. കേന്ദ്ര സർവകലാശാലക്ക് ഗുരുദേവ​െൻറ പേരു നൽകുമെന്ന വാഗ്‌ദാനം പാലിക്കുക, പാർലമ​െൻറിൽ ഗുരുദേവ പ്രതിമ സ്ഥാപിക്കുക, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ ഹൈടെക് സ്‌റ്റേഷനാക്കി മാറ്റുക എന്നീ ആവശ്യങ്ങളും സ്വാമിമാർ ഉന്നയിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പും അതിനു ശേഷവും ശിവഗിരിയിൽ നടത്തിയ സന്ദർശനം മഠവുമായുള്ള ത​െൻറ ബന്ധത്തിനുള്ള തെളിവാണെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Tags:    
News Summary - sivagiri madam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.