മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-ബി.ജെ.പി പോര് പുതിയ തലത്തിലേക്ക് എത്തുന്നു. ഇതിെൻറ ഭാഗമായി ശിവസേന ഭരിക്കുന്ന താനെ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകൾ ആക്സിസ് ബാങ്കിൽ നിന്ന് പൊതുമേഖല ബാങ്കിലേക്ക് മാറ്റാൻ തീരുമാനിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ ഭാര്യ അമൃത ഫഡ്നാവിസ് ആക്സിസ് ബാങ്കിൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണ്.
മഹാരാഷ്ട്ര പൊലീസ് ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകൾ ആക്സിസ് ബാങ്കിൽ നിന്ന് മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കവും. ആക്സിസ് ബാങ്ക് കൈകാര്യം ചെയ്യുന്ന 11,000 കോടി രൂപ പൊതുമേഖല ബാങ്കുകളിലേക്ക് മാറ്റാനാണ് ശിവസേന സർക്കാർ നീക്കം നടത്തുന്നത്.
നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ അമൃത ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. താക്കറെ എന്ന് പേരിനൊപ്പം ഉള്ളത് കൊണ്ട് മാത്രം ആ പാരമ്പര്യം ഉണ്ടാവണമെന്നില്ലെന്നായിരുന്നു അമൃതയുടെ പരാമർശം. പേരിെൻറ അന്തസ്സിനൊത്ത് തന്നെയാണ് ഉദ്ധവ് താക്കറെ ജീവിക്കുന്നതെന്ന് അമൃത ഫഡ്നാവിസിന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി മറുപടി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.