മുംബൈ: മഹാരാഷ്ട്ര സർക്കാർ രീപീകരണത്തിൽ നാടകീയത തുടരുന്നതിനിടെ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എം.എല്‍.എമാരെ ഹോട ്ടലുകളിലേക്ക് മാറ്റി. കോണ്‍ഗ്രസ് 44 എം.എല്‍.എമാരെ അന്ധേരിയിലെ ജെ.ഡബ്ല്യു മാരിയട്ട് ഹോട്ടലിലേക്കാണ് മാറ്റിയത്. ന േരത്തെ ജയ്പൂരിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
എന്‍.സി.പി എം.എല്‍.എമാര്‍ മുംബൈയിലെ റെനൈസന്‍സ് ഹോട്ടലിലാണുള്ളത്. ശിവസേനയാകട്ടെ മുബൈയിലെ ലളിത് ഹോട്ടലിലേക്കാണ് 55 എം.എല്‍.എമാരെ മാറ്റിയത്. എന്‍.സി.പി എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ ശിവസേന പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുകയാണ്. ശിവസേന എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിലും കാവലുണ്ട്. അതിനിടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ സ്വന്തം വീട്ടില്‍ നിന്ന് മുംബൈയിലുള്ള സഹോദരന്‍റെ വീട്ടിലേക്ക് മാറി.
എന്നാല്‍ 165 പേരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അതിനിടെ ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ എന്‍.സി.പിയുടെ പുതിയ നിയമസഭാ കക്ഷി നേതാവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീലും പവാറിന്റെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.